🔥 ഓഫർ പരിമിത സമയത്തേക്ക് 🔥 ഓഫർ 40% OFF

ഈ പുസ്തകത്തെക്കുറിച്ച്

കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരൊറ്റ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന സമഗ്ര റഫറൻസ് കൃതിയാണ് ആധികാരിക കേരളചരിത്രം. പ്രാചീന കേരളം മുതൽ ആധുനിക കേരളം വരെയുള്ള ചരിത്രവികാസം തെളിവുകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. ചരിത്രവസ്തുതകൾ വിവരിക്കുന്നതോടൊപ്പം പുതിയ ചരിത്രപരിപ്രേക്ഷ്യങ്ങളും ഗവേഷണ പ്രവണതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. സമകാലിക ചരിത്രഗവേഷകരും പ്രമുഖ അധ്യാപകരുമടങ്ങിയ വിദഗ്ധസംഘമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. അപൂർവ ചിത്രങ്ങൾ, ഭൂപടങ്ങൾ, ചരിത്രരേഖകൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രം സമഗ്രമായി വിശകലനം ചെയ്യുന്നു. പൊതുവായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തെളിവാധിഷ്ഠിത റഫറൻസ് ഗ്രന്ഥമാണിത്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ ചരിത്രപഠനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കേരള ചരിത്രം മലയാളത്തിൽ സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ ഗ്രന്ഥമാണിത്.

പ്രാചീന കേരളം

പ്രാചീന കേരളം

ശിലായുഗം മുതൽ 9-ാം നൂറ്റാണ്ട് വരെ

പൂർവ്വമധ്യകാലം

പൂർവ്വമധ്യകാലം

9-ാം നൂറ്റാണ്ടുമുതൽ 12-ാം നൂറ്റാണ്ടുവരെ

പിൽക്കാലമധ്യകാലം

പിൽക്കാലമധ്യകാലം

അധികാരം, രാഷ്ട്രീയ സംസ്കാരം സി ഇ 1200-1792 വരെ

സമ്പത്ത്, സമൂഹം നിർമ്മിതികൾ സി ഇ 1200-1792 വരെ

ആധുനിക കേരളം

ആധുനിക കേരളം

കൊളോണിയലിസം സി ഇ 1921-1956

ചരിത്രപരിപ്രേക്ഷ്യങ്ങൾ 1956-2026

ഈ പുസ്തകത്തെക്കുറിച്ച്

കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരൊറ്റ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന സമഗ്ര റഫറൻസ് കൃതിയാണ് ആധികാരിക കേരളചരിത്രം. പ്രാചീന കേരളം മുതൽ ആധുനിക കേരളം വരെയുള്ള ചരിത്രവികാസ ഗതിയെക്കുറിച്ചുള്ള ഗവേഷണങ്ങളുടെയും അന്വേഷണങ്ങൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. അപൂർവ ചിത്രങ്ങൾ, ഭൂപടങ്ങൾ, പുതിയ ചരിത്രാന്വേഷണങ്ങളുടെ ഗവേഷണ പ്രബന്ധങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. സമകാലിക ചരിത്രഗവേഷകരും പ്രമുഖ അധ്യാപകരുമടങ്ങിയ വിദഗ്ദ്ധസംഘമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. അപൂർവ ചിത്രങ്ങൾ, ഭൂപടങ്ങൾ, ചരിത്രരേഖകൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രം സമഗ്രമായി വിശകലനം ചെയ്യുന്നു. പൊതുവായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന റെഫറൻസ് ഗ്രന്ഥമാണിത്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ ചരിത്രാഖ്യാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കേരള ചരിത്രം മലയാളത്തിൽ സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ ഗ്രന്ഥമാണിത്.

പ്രാചീന കേരളം

ശിലായുഗം മുതൽ 9-ാം നൂറ്റാണ്ട് വരെ

പൂർവ്വമധ്യകാലം

9-ാം നൂറ്റാണ്ടുമുതൽ 12-ാം നൂറ്റാണ്ടുവരെ

പിൽക്കാലമധ്യകാലം

അധികാരം, രാഷ്ട്രീയ സംസ്കാരം സി ഇ 1200-1792 വരെ സമ്പത്ത്, സമൂഹം നിർമ്മിതികൾ സി ഇ 1200-1792 വരെ

ആധുനിക കേരളം

രാഷ്ട്രീയചരിത്രം സി ഇ 1921-1956 ചരിത്രപഠനപ്രസ്ഥാനങ്ങൾ 1956-2026
പുസ്തകത്തിന്റെ ഉള്ളടക്കം

ഏഴ് അധ്യായങ്ങളിലൂടെ
കേരളചരിത്രം

ഓരോ അധ്യായവും കേരളത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാനഘട്ടത്തെ വിശദീകരണം ചെയ്യുന്നു.

ഒന്ന്

പ്രാചീന കേരളം

ശിലായുഗം മുതൽ 9-ാം നൂറ്റാണ്ടുവരെ

ചരിത്രാതീതകാലഘട്ടത്തെയും ലഭ്യമായ പുരാവസ്തുരേഖകളെയും അടിസ്ഥാനമാക്കി പ്രാചീന കേരള ചരിത്രത്തെ സമഗ്രമായി പരിശോധിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നു.

മഹാവിലാംശഭാവനയിൽനിന്നും മുത്തുയർന്ന പ്രാചീനസമൂഹങ്ങളുടെ രൂപീകരണവും അവരുടെ ചരിത്രപരമായ അവസ്ഥാവിശേഷങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രാചീന കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലവും പുരാതന തെളിവുകളും വിശകലനം ചെയ്യുന്നു.

പ്രാചീനകേരളത്തിലെ കൃഷി, വ്യാപാരം, വ്യവസായം തുടങ്ങിയവയെക്കുറിച്ചും ഇവിടെ വ്യക്തമായി പ്രതിപാദിക്കുന്നു.

പ്രാചീനകാലത്തെ സാങ്കേതികവിദ്യ, ആചാര-അനുഷ്ഠാനങ്ങൾ തുടങ്ങിയവയും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.

രണ്ട്

പൂർവ്വമധ്യകാലം

9-ാം നൂറ്റാണ്ടുമുതൽ 12-ാം നൂറ്റാണ്ടുവരെ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നിർണ്ണായക വിവർത്തനമായ മധ്യകാല (Early Medieval) ഘട്ടത്തെയാണ് ഇത് കേന്ദ്രീകരിക്കുന്നത്.

കുലശേഖര പെരുമാക്കളുടെ ഭരണം മുതൽ ആരംഭിച്ച വിവിധ ഘട്ടങ്ങൾ സമഗ്രമായി ഇത്തരം പ്രാദേശികതയുടെ ഒരു പ്രധാനഘട്ടമായി ചരിത്രത്തിൽ വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ ചരിത്രപരമായ അവസ്ഥകളെ അതിന്റെ പശ്ചാത്തലത്തിലും പുനർവിചിന്തനം ചെയ്തുകൊണ്ട് പോകുന്നതുപോലെ കാര്യങ്ങൾ ഈ ഘട്ടം വ്യക്തമായി ചർച്ചചെയ്യുന്നു.

സൂക്ഷ്മ വിശകലനം നടത്തുകയാണ് ഇവിടെ. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പുനർവായനകൾ, കേരളത്തിലെ ആദിമസ്ഥാനം എന്ന നിലയിലുള്ള ചെറിയ സമുദായങ്ങളുടെ അവസ്ഥകൾ അതിലൂടെ ചരിത്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കുന്നുണ്ട്.

മൂന്ന്

പില്കാലമധ്യകാലം

അധികാരം, രാഷ്ട്രീയം സംസ്കാരം സി ഇ 1200-1792 വരെ

പോർച്ചുഗീസ് കടന്നുവരവിന് തൊട്ടുമുമ്പിൽ ഉയർന്നുവന്ന പില്ക്കാല മധ്യകാല സ്വരൂപങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-മതഘടനകളെ പരിശോധിക്കുന്നു.

പ്രാദേശിക സ്വരൂപങ്ങളുടെ അധികാരരൂപം, രാഷ്ട്രീയ ഭരണ ഘടന, അവരിലേക്ക് രൂപപ്പെട്ട പുതിയ സംസ്കാരം എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന അന്വേഷണമേഖലകൾ.

പരമ്പരാഗതമായി മാറ്റമില്ലാതെനിന്നിരുന്നെന്ന് ഇത് നാം കാണുന്ന 'വേണാടും', 'കോഴിക്കോടും', 'കൊല്ലവുമൊക്കെ' എങ്ങനെയാണ് ചരിത്രപരമായി രൂപപ്പെട്ടതെന്നും നമ്മുടെ സമകാലീന ചരിത്രത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞതെന്നും ഈ ഭാഗം അന്വേഷണ വിധേയമാക്കുന്നു.

യൂറോപ്യന്മാരുടെ സാന്നിധ്യംമൂലം വർദ്ധിച്ചുവരുന്ന ജനങ്ങളുടെ വൈവിധ്യ നിലപാടുകളും കേരളത്തിന് സാംസ്കാരികമായി ഉണ്ടായുണ്ടായ പരിവർത്തനങ്ങളും കൃത്യമായ തെളിവുകളുടെ വെളിച്ചത്തിൽ പുനർനിർമ്മിക്കുന്നു.

നാല്

പില്കാലമധ്യകാലം

സമ്പത്ത്, സമൂഹം നിത്യജീവിതം സി ഇ 1200-1792 വരെ

പോർച്ചുഗീസുകാരുടെ വരവോടെ ആരംഭിച്ച യൂറോപ്യൻ ഇടപെടലുകൾ സ്വാധീനിച്ച കേരളത്തിന്റെ രാഷ്ട്രീയ-വാണിജ്യ മേഖലകളിൽ ഉണ്ടായ മാറ്റങ്ങളെയാണ് വിശദമായി പരിശോധിക്കുന്നത്. വിദേശ നാവികശക്തിയുടെ സമുദ്ര വ്യാപാരത്തിൽ ഉണ്ടായ മേധാവിത്വം കേരളത്തിന് പുതിയ വാണിജ്യ സംസ്കാരമാണ് സമ്മാനിച്ചത്.

ഭൂവുടമസ്ഥത സമ്പ്രദായങ്ങൾ, കർഷകത്തൊഴിലാളികളുടെ ജീവിതനിലവാരം തുടങ്ങിയ ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുയർന്ന സാംസ്കാരികതകൾ എന്നിവയെ ഈ ഭാഗത്തിൽ സവിശേഷമായി ചർച്ചചെയ്യുന്നു.

ജനങ്ങളുടെ ഭക്ഷണരീതികൾ, വസ്ത്രധാരണരീതികൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിലൂടെ അന്നത്തെ ജനങ്ങളുടെ നിത്യജീവിതം എങ്ങനെ പ്രതിഫലിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

അഞ്ച്

ആധുനിക കേരളം

നവോത്ഥാനത്തിന്റെയും അധിനിവേശ വിരുദ്ധതയുടെയും ചരിത്രം സി ഇ 1792-1921

കോളോണിയൽ ആധുനികതയുടെ (Colonial Modernity) വരവും അതോടനുബന്ധിച്ച് പടർന്നുവന്ന അതിജീവന പ്രക്രിയകളെയാണ് മുൻപുഴ കൊടുക്കാൻ തുടങ്ങിയത്. അതോടൊപ്പം നവോത്ഥാനനായകരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ വളർച്ച ഈ ഘട്ടത്തിൽ അടയാളപ്പെടുത്തുന്നു.

ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടങ്ങൾ, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ മുന്നേറ്റങ്ങൾ എന്നിവയിലൂടെ കേരളം ആധുനികതയിലേക്ക് ചുവടുവച്ച ചരിത്രമാണ് ഇവിടെ ചർച്ചചെയ്യുന്നത്.

ആറ്

ആധുനിക കേരളം

രാഷ്ട്രീയചരിത്രം സി ഇ 1921-1956

മലബാറിലെ ബ്രിട്ടീഷ് ഭരണവും സാമ്പത്തിക, സാമൂഹ്യ മേഖലയിൽ ഉണ്ടായ പരിവർത്തനങ്ങളും മുതൽ അധിനിവേശവിരുദ്ധ പോരാട്ടങ്ങളോടെയുമാണ് കൂടുതൽ വിശദമായി ഇതിൽ പഠനവിധേയമാക്കുന്നത്.

മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിൽ രൂപപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളും കർഷകത്തൊഴിലാളി മുന്നേറ്റങ്ങളും ഒത്തുചേർന്നുള്ള പ്രക്ഷോഭങ്ങളെ വിശകലനം ചെയ്യുന്നു.

ദേശീയ പ്രസ്ഥാനം കേരളത്തിൽ ആഴത്തിൽ വേരൂന്നിയതും ഐക്യകേരളം എന്ന ആശയത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച ചരിത്രപരമായ നാഴികക്കല്ലുകൾ ഈ അധ്യായത്തിൽ രേഖപ്പെടുത്തുന്നു.

ഏഴ്

ഐക്യകേരളത്തിന്റെ പുതുപുതു ചരിത്രം

ചരിത്രവിചാരണകൾ 1956-2026

ഐക്യകേരള രൂപീകരണത്തിനുശേഷമുള്ള കേരളത്തിന്റെ സമഗ്രചരിത്രത്തിന്റെ തുടർച്ചയായുള്ള സമകാലിക അധ്യായങ്ങളെയാണ് സമഗ്രമായി വിചാരണ ചെയ്യുന്നത്.

ആധുനിക കേരളത്തിന്റെ നിർമ്മിതിയിലെ സുപ്രധാന നാഴികക്കല്ലുകൾ ആയ ഭൂപരിഷ്കരണം, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം, പൊതുജനാരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിക്കുന്നു.

സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങൾ, പ്രവാസി മലയാളികളുടെ സംഭാവനകൾ, സമകാലിക വികസന മാതൃകകൾ എന്നിവയെയും ഇവിടെ ചർച്ച ചെയ്യുന്നു.

2000+
വർഷങ്ങളുടെ ചരിത്രം
7
അധ്യായങ്ങൾ
4000+
പേജുകൾ
8
എഴുത്തുകാർ

ഈ പുസ്തകത്തെക്കുറിച്ച്

ഗ്രന്ഥകർത്താക്കൾ

സൗജന്യ ബോണസുകൾ

പുസ്തകത്തോടൊപ്പം ₹498 മൂല്യത്തിന്റെ സൗജന്യ സമ്മാനങ്ങൾ

FREE കേരള ചിത്ര ആൽബം

കേരള ചിത്ര ആൽബം

പ്രാചീനകാലത്തെ അപൂർവ്വ ചരിത്ര ചിത്രങ്ങളുടെ ആൽബം. നാണയങ്ങൾ, വലിയ ഭൂപടങ്ങൾ, പഴയ കൊട്ടാരങ്ങൾ എന്നിവയുടെ സമാഹാരം.

₹199 / സൗജന്യം
FREE പ്രത്യേക ടോട്ട് ബാഗ്

പ്രത്യേക ടോട്ട് ബാഗ്

കേരളചരിത്ര മുദ്രകൾ ആലേഖനം ചെയ്ത പ്രീമിയം ഗുണ ടോട്ട് ബാഗ്. പുസ്തകവും കൂടെ കൊണ്ടുപോകാൻ അനുയോജ്യം.

₹299 / സൗജന്യം
ചോദ്യങ്ങൾ

പലപ്പോഴും ചോദിക്കുന്നത്

ആധികാരിക കേരളചരിത്രം എന്ന ഗ്രന്ഥം കേരളത്തിന്റെ ഏതു കാലഘട്ടത്തെക്കുറിച്ചാണ് ചർച്ചചെയ്യുന്നത്?

ശിലായുഗം മുതൽ 2026 വരെയുള്ള കേരളത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രപഠനമാണിത്. പൂർണ്ണമായും ശാസ്ത്രീയവും അന്ധവിശ്വാസരഹിതവുമായ ഈ ഗ്രന്ഥത്തിന്റെ രചനയിൽ 2000-ൽ പരം ലിഖിതങ്ങളും ഏറ്റവും പുതിയ തെളിവുകളും ഈ ചരിത്രനിർമ്മിതിക്ക് സഹായകമായി.

ഈ ഗ്രന്ഥത്തിൽ കേരളത്തിന്റെ സർവ്വതോന്മുഖമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നുണ്ടോ?

അതെ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ഭാഷാപരമായ എല്ലാ മേഖലകളിലെയും വികാസപരിണാമങ്ങൾ ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ മതങ്ങളുടെയും ജാതികളുടെയും ചരിത്രം ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ടോ?

തീർച്ചയായും, വിവിധ മതവിഭാഗങ്ങളുടെ ആഗമനം, സാമൂഹിക ഘടന, ജാതിവ്യവസ്ഥയുടെ രൂപീകരണം, നവോത്ഥാന പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു.

നിലവിലുള്ള ചരിത്രപുസ്തകങ്ങളിൽ നിന്നും ഇത് എങ്ങനെ വേറിട്ടുനിൽക്കുന്നു?

ഏറ്റവും പുതിയ പുരാവസ്തു-ലിഖിത തെളിവുകളും ആധുനിക ചരിത്രരചനാ രീതിശാസ്ത്രവും അവലംബിച്ച് മുൻകാല തെറ്റുകൾ തിരുത്തി തയ്യാറാക്കിയ സമ്പൂർണ്ണ ആധികാരിക ഗ്രന്ഥമാണിത്.

കേരളചരിത്രം (Kerala Charithram) എന്നതും ഔദ്യോഗിക കേരളചരിത്രം (Aadhikarika Keralacharithram) എന്നതും ഒന്നാണോ?

അല്ല, ഇത് കേരള ചരിത്ര ഗവേഷണ കൗൺസിലും പ്രമുഖ ചരിത്രകാരന്മാരും ചേർന്ന് തയ്യാറാക്കിയ സമഗ്രവും ആധികാരികവുമായ ചരിത്രഗ്രന്ഥ പരമ്പരയാണ്.